വാഹന രേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ
Friday, June 18, 2021 12:56 AM IST
ന്യൂഡൽഹി: കോവിഡ് കണക്കിലെടുത്ത് മോട്ടോർ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവയ്ക്ക് സെപ്റ്റംബർ 30 വരെ കാലാവധിയുള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര റോഡ്, ദേശീയപാതാ മന്ത്രാലയത്തിന്റെ നിർദേശം.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനുശേഷം കാലാവധി കഴിഞ്ഞ രേഖകൾക്കാണ് കാലയളവ് നീട്ടിക്കിട്ടുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി കഴിഞ്ഞ വർഷം മാർച്ച് 30, ജൂണ്‍ ഒൻപത്, ഡിസംബർ 27, ഈ വർഷം മാർച്ച് 26 എന്നീ തീയതികളിലും സർക്കാർ ഉത്തരവിറക്കിയിരുന്നു.