ഗുരുപ്രസാദ് മോഹപത്ര അന്തരിച്ചു
ഗുരുപ്രസാദ് മോഹപത്ര അന്തരിച്ചു
Sunday, June 20, 2021 1:01 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര വ്യ​​വ​​സാ​​യ-​​ആ​​ഭ്യ​​ന്ത​​ര വ്യാ​​പാ​​ര വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി ഗു​​രു​​പ്ര​​സാ​​ദ് മോ​​ഹ​​പ​​ത്ര(59) അ​​ന്ത​​രി​​ച്ചു. കോ​​വി​​ഡ് ബാ​​ധി​​ച്ച് ഏ​​പ്രി​​ലി​​ൽ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ(​​എ​​ഐ​​ഐ​​എം​​എ​​സ്) ചി​​കി​​ത്‌​​സ​​യി​​ലാ​​യി​​രു​​ന്നു.

രോ​​ഗ​​മു​​ക്ത​​നാ​​യ​​ശേ​​ഷ​​വും ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ൾ പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. 1986 ബാ​​ച്ച് ഗു​​ജ​​റാ​​ത്ത് കേ​​ഡ​​ർ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ മോ​​ഹ​​പ​​ത്ര, എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ ചെ​​യ​​ർ​​മാ​​ൻ, വാ​​ണി​​ജ്യ​​വ​​കു​​പ്പ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, സൂ​​റ​​ത്ത് മു​​നി​​സി​​പ്പ​​ൽ ക​​മ്മീ​​ഷ​​ണ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. റും ​​അ​​ന്ത​​രി​​ച്ച സാ​​ഹി​​ത്യ​​കാ​​ര​​ൻ മോ​​ഹ​​പ​​ത്ര നി​​ലാ​​മ​​ണി സാ​​ഹു​​വി​​ന്‍റെ മ​​ക​​നാ​​ണ്. പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി അ​​നു​​ശോ​​ചി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.