ഫേ​സ്ബു​ക്ക് നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു പാ​ർ​ല​മെ​ന്‍ററി സ​മി​തി
ഫേ​സ്ബു​ക്ക് നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു  പാ​ർ​ല​മെ​ന്‍ററി സ​മി​തി
Monday, June 21, 2021 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​രോ​ട് നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെ​ന്‍​റ​റി സ​മി​തി. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ട്വി​റ്റ​റി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നേ​രി​ട്ടുത​ന്നെ ഹാ​ജ​രാ​ക​ണം എ​ന്ന് ഫേ​സ്ബു​ക്കി​നോ​ട് പാ​ർ​ല​മെ​ന്‍ററി സ​മി​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വെ​ർ​ച്വ​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​രോ​ട് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്തി​ട്ട് നേ​രി​ട്ട് വ​രാ​നാ​ണ് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. വാ​ക്സി​ൻ എ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം ഫേ​സ്ബു​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കും. എ​ന്നാ​ൽ, സ​മി​തി​ക്കു മു​ന്നി​ൽ നേ​രി​ട്ടുത​ന്നെ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.


ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ന്ന​തി​ൽനി​ന്നു ത​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ടെ​ന്നാ​ണ് ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.