സിബിഎസ്ഇ 12-ാം ക്ലാസ് ഓഫ് ലൈൻ പരീക്ഷ ഓഗസ്റ്റ് 15നും സെപ്റ്റം. 15 നും ഇടയിൽ
Tuesday, June 22, 2021 12:52 AM IST
ന്യൂഡൽഹി: സിബിഎസ്ഇയുടെ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽ അസംതൃപ്തിയുള്ള വിദ്യാർഥികൾക്ക് ഓഫ് ലൈനായി എഴുത്തു പരീക്ഷ നടത്താമെന്ന് സിബിഎസ്ഇ. ഓഗസ്റ്റ് 15നും സെപ്റ്റംബർ 15 നും ഇടയിൽ പരീക്ഷ നടത്താമെന്നു സിബിഎസ്ഇ പരീക്ഷ കണ്ട്രോളർ സന്യാം ഭരദ്വാജ് ഇന്നലെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രധാന വിഷയങ്ങൾക്കു മാത്രമായിരിക്കും പരീക്ഷ. ഇതിന്റെ ഫലം അന്തിമമായിരിക്കും.