ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ക്ബാ​ൽ ക​സ്ക​ർ അ​റ​സ്റ്റി​ൽ
ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ക്ബാ​ൽ ക​സ്ക​ർ അ​റ​സ്റ്റി​ൽ
Thursday, June 24, 2021 1:37 AM IST
മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ക്ബാ​ൽ ക​സ്ക​റെ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ നാ​ർ​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു. 15 ഗ്രാം ​ഹാ​ഷി​ഷ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലാ​ണ് ക​സ്ക​റി​ന്‍റെ അ​റ​സ്റ്റ്. ഇ​യാ​ളെ തെ​ക്ക​ൻ മും​ബൈ​യി​ലെ എ​ൻ​സി​ബി ഓ​ഫീ​സി​ലെ​ത്തി​ച്ചു.

2017ൽ ​പ​ണാ​പ​ഹ​ര​ണ​ക്കേ​സി​ൽ ക​സ്ക​റെ താ​നെ​യി​ൽ​നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ക്കോ​ക്ക നി​യ​മം ചു​മ​ത്തി ഇ​യാ​ൾ​ക്കെ​തി​രേ മു​ന്പ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 2003ലാ​ണു ക​സ്ക​ർ യു​എ​ഇ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ മും​ബൈ​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ന്ന​ത് ക​സ്ക​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.