അ​ലോ​പ്പ​തി വി​രു​ദ്ധ പ​രാ​മ​ർ​ശം: ബാബാ രാം​ദേ​വ് സു​പ്രീം​കോ​ട​തി​യി​ൽ
അ​ലോ​പ്പ​തി വി​രു​ദ്ധ  പ​രാ​മ​ർ​ശം:  ബാബാ രാം​ദേ​വ്  സു​പ്രീം​കോ​ട​തി​യി​ൽ
Thursday, June 24, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: അ​ലോ​പ്പ​തി ചി​കി​ത്സ​യ്ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ത​നി​ക്കെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന എ​ഫ്ഐ​ആ​റു​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഇ​വ​യെ​ല്ലാം ഒ​രു​മി​ച്ച് ഡ​ൽ​ഹി​യി​ൽ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യോ​ഗാ ഗു​രു ബാ​ബ രാം​ദേ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ​ക്ക് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കേ​സ് കൊ​ടു​ത്തി​രു​ന്നു. ഇ​വ​യെ​ല്ലാം ഒ​രു​മി​ച്ച​ാക്ക​ണമെ ന്നാ​ണ് രാം​ദേ​വി​ന്‍റെ ആ​വ​ശ്യം.


അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ കാ​ര​ണം ല​ക്ഷ​ണ​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ണ്ടെ​ന്നും ഓ​ക്​സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ കാ​ര​ണം മ​രി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശം. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ രാം​ദേ​വി​നെതിരേ ആ​യി​രം കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കിയി​രു​ന്നു. പ​രാ​മ​ർ​ശം കോ​വി​ഡ് മു​ന്ന​ണിപ്പോരാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണെന്നു ചൂണ്ടിക്കാട്ടി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ ഉ​ൾ​പ്പെടെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.