ഇസ്രയേൽ എംബസി സ്ഫോടനക്കേസ്: ലഡാക്കുകാരായ നാലു വിദ്യാർഥികൾ അറസ്റ്റിൽ
ഇസ്രയേൽ എംബസി സ്ഫോടനക്കേസ്: ലഡാക്കുകാരായ  നാലു വിദ്യാർഥികൾ അറസ്റ്റിൽ
Friday, June 25, 2021 1:16 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലെ ഇ​​സ്ര​​യേ​​ൽ എം​​ബ​​സി സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ ല​​ഡാ​​ക്കി​​ൽ​​നി​​ന്നു​​ള്ള നാ​​ലു വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഡ​​ൽ​​ഹി സ്പെ​​ഷ​​ൽ സെ​​ൽ അ​​റ​​സ്റ്റ് ചെ​​യ്തു.

കാ​​ർ​​ഗി​​ലി​​ൽ​​നി​​ന്നാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. ട്രാ​​ൻ​​സി​​റ്റ് റി​​മാ​​ൻ​​ഡി​​ലാ​​ണു വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​ച്ച​​ത്. ഡ​​ൽ​​ഹി​​യി​​ലെ അ​​തീ​​വ സു​​ര​​ക്ഷാ മേ​​ഖ​​ല​​യാ​​യ ല്യൂ​​ടെ​​ൻ​​സ് ബം​​ഗ്ലാ​​വ് സോ​​ണി​​ലെ എം​​ബ​​സി​​ക്കു സ​​മീ​​പം ജ​​നു​​വ​​രി 29നാ​​യി​​രു​​ന്നു ചെ​​റിയ ഐ​​ഇ​​ഡി സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ഏ​​താ​​നും കാ​​റു​​ക​​ൾ​​ക്കു നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ​​തൊ​​ഴി​​ച്ചാ​​ൽ മ​​റ്റ് അ​​പ​​ക​​ട​​ങ്ങ​​ളൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ഭ​​യ​​പ്പെ​​ടു​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു പ്ര​​തി​​ക​​ൾ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ​​തെ​​ന്ന് ഡ​​ൽ​​ഹി പോ​​ലീ​​സ് അ​​ഡീ​​ഷ​​ണ​​ൽ പി​​ആ​​ർ​​ഒ അ​​നി​​ൽ മി​​ത്ത​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.