മോദിക്കെതിരേയുള്ള പരാമർശം പരിഹാസരൂപേണയെന്ന് രാഹുൽ കോടതിയിൽ
മോദിക്കെതിരേയുള്ള പരാമർശം പരിഹാസരൂപേണയെന്ന്  രാഹുൽ കോടതിയിൽ
Friday, June 25, 2021 1:16 AM IST
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​ടു​വി​ൽ ഒ​രു മോ​ദി ഉ​ണ്ടെ​ന്ന ത​ന്‍റെ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പുസ​മ​യ​ത്ത് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞ​താ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക്കി​ടെ പ​രി​ഹാ​സ രൂ​പേ​ണ ന​ട​ത്തി​യ പ​രാ​മ​ർ​ശമാ​യി​രു​ന്നു അ​ത്. ഒ​രു സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നി​ല്ല പ​റ​ഞ്ഞ​തെ​ന്നും ത​നി​ക്കി​പ്പോ​ൾ അ​തേ​ക്കു​റി​ച്ച് കാ​ര്യ​മാ​യ ഓ​ർ​മത​ന്നെ ഇ​ല്ലെ​ന്നും രാ​ഹു​ൽ സൂ​റ​റ്റ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ പ​റ​ഞ്ഞു.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ ന​ട​ത്തി​യ രാ​ഹു​ലി​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രേ സൂ​റ​റ്റി​ലെ ബി​ജെ​പി എം​എ​ൽ​എ പൂ​ർ​ണേ​ഷ് മോ​ദി​യാ​ണ് മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്. എ​ല്ലാ ക​ള്ള​ന്മാരു​ടെ​യും പേ​രി​നൊ​ടു​വി​ൽ മോ​ദി എ​ന്നു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ രാ​ഹു​ൽ സ​മു​ദാ​യ​ത്തെ ത​ന്നെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു പൂ​ർ​ണേ​ഷി​ന്‍റെ പ​രാ​തി. നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി, ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​രു​ടെ പേ​രി​നെ​ല്ലാം ഒ​ടു​വി​ൽ മോ​ദി വ​ന്ന​തെ​ങ്ങ​നെ​യാ​ണ് എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ പ്ര​സം​ഗി​ച്ച​ത്.


ഇ​ന്ന​ലെ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എ.​എ​ൻ. ദ​വേ​യു​ടെ മു​ന്നി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ത​ന്‍റെ പ​രാ​മ​ർ​ശം രാ​‌ഷ‌്ട്രീ​യ പ്ര​സം​ഗ​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ഹാ​സം ആ​യി​രു​ന്നെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞ​ത്. കേ​സ് വീ​ണ്ടും ജൂ​ലൈ പ​ന്ത്ര​ണ്ടി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.