ഉമ്മൻ ചാണ്ടി ഇന്ന് രാഹുലിനെ കാണും
ഉമ്മൻ ചാണ്ടി ഇന്ന് രാഹുലിനെ കാണും
Friday, June 25, 2021 1:16 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. കേ​ര​ള​ത്തി​ൽ കോ​ണ്‍ഗ്ര​സി​ലു​ണ്ടാ​യ നേ​തൃ​മാ​റ്റ​ത്തി​നു​ ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​കും പ്ര​ധാ​ന​മാ​യും ച​ർ​ച്ച. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ന​ട​ത്തും. ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പി​ന്നാ​ലെ യു​ഡി​എ​ഫ് മു​ൻ ക​ണ്‍വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും ഇ​ന്നു രാ​ഹു​ലി​നെ ക​ണ്ടു ച​ർ​ച്ച ന​ട​ത്തും.

രാ​വി​ലെ 10.30നാ​ണ് രാ​ഹു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. സോ​ണി​യാ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ര​ള ഹൗ​സി​ലി​രു​ന്നു വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ​യാ​ണു പ​ങ്കെ​ടു​ത്ത​ത്. എ.​കെ. ആ​ന്‍റ​ണി​യു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. എ​ഐ​സി​സി​യി​ലെ ഓ​ഫീ​സി​ലെ​ത്തി ആ​ന്ധ്ര​പ്ര​ദേ​ശ് കാ​ര്യ​ങ്ങ​ളി​ൽ മു​ഴു​കി​യ ശേ​ഷം മു​കു​ൾ വാ​സ്നി​ക്കു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി ച​ർ​ച്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്ന എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചു.

പു​തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​യും നി​യ​മി​ച്ച​തി​നോ​ടു വി​യോ​ജി​പ്പി​ല്ലെ​ങ്കി​ലും ത​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ നി​യ​മ​നം ന​ട​ത്തി​യ​തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​തൃ​പ്തി പ​ര​സ്യ​മാ​ക്കിയി​രു​ന്നു. ഗ്രൂ​പ്പു​ക​ളു​ടെ അ​തി​പ്ര​സ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തോ​ട് ഇ​രു​വ​രും കാ​ര്യ​മാ​യ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഗ്രൂ​പ്പു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും ഗ്രൂ​പ്പു​ക​ളെ ഒ​റ്റ​യ​ടി​ക്കു പാ​ടേ ഇ​ല്ലാ​താ​ക്കാ​നാ​വില്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചെ​ന്നി​ത്ത​ല​യെ കൂ​ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി പി​ന്തു​ണ അ​റി​യി​ക്കും.


മോ​ദി എ​ന്ന പേ​രു​ള്ള​വ​രെ​ല്ലാം ക​ള്ളന്മാ​രാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തിലു​ള്ള മാ​ന​ന​ഷ്ട​ക്കേ​സി​ൽ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ പോ​യി​രു​ന്ന​തി​നാ​ൽ രാ​ഹു​ൽ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ഐ​സി​സി നേ​തൃ​യോ​ഗ​ത്തി​ലും രാ​ഹു​ലി​ന് ഇ​ന്ന​ലെ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നു രാ​ത്രി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ശേ​ഷം പു​തു​പ്പ​ള്ളി​യി​ലേ​ക്കു പോ​കും. അ​ടു​ത്ത ദി​വ​സം വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്കു പോ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.