ഇന്ധനക്കൊള്ള തുടർക്കഥ!
ഇന്ധനക്കൊള്ള തുടർക്കഥ!
Monday, July 5, 2021 12:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് ഇ​​​ന്ധ​​​നവി​​​ല പ​​​തി​​​വുപോ​​​ലെ വീ​​​ണ്ടും വ​​​ർ​​​ധി​​​പ്പി​​​ച്ചു. പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 29 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ട്ടി​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം 45 പ്രാ​​​വ​​​ശ്യ​​​വും ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ 34 ാം ത​​​വ​​​ണ​​​യു​​​മാ​​​ണു വി​​​ല കൂ​​​ട്ടി​​​യ​​​ത്.

ഈ ​​​വ​​​ർ​​​ഷം പെ​​​ട്രോ​​​ളി​​​ന് 11.13 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 11.80 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. ര​​​ണ്ടു മാ​​​സ​​​ത്തി​​​ൽ പെ​​​ട്രോ​​​ളി​​​ന് 9.11 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 8.63 രൂ​​​പ​​​യു​​​മാ​​​ണു കൂ​​​ട്ടി​​​യ​​​ത്. പെ​​​ട്രോ​​​ൾ വി​​​ല 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നൂ​​​റി​​​നു മു​​​ക​​​ളി​​​ലാ​​​യി. രാ​​​ജ​​​സ്ഥാ​​​നി​​​ലും ഒ​​​ഡീ​​​ഷ​​​യി​​​ലു​​​മട​​​ക്കം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഡീ​​​സ​​​ൽ​​​വി​​​ല​​​യും ലി​​​റ്റ​​​റി​​​നു നൂ​​​റു​​​രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലെ​​​ത്തി. എ​​​ന്നി​​​ട്ടും ഇ​​​ന്ധ​​​ന​​​വി​​​ല​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള കൊ​​​ള്ള തു​​​ട​​​രു​​​ക​​​യാ​​​ണ്.

രാ​​​ജ്യ​​​ത്തെ മി​​​ക്ക ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന വി​​​ല സെ​​​ഞ്ചു​​​റി​​​യും ക​​​ട​​​ന്ന് കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​റി​​​ൽ പെ​​​ട്രോ​​​ളി​​​ന് 111.50 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 103.40 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ യാ​​​ഥാ​​​ക്ര​​​മം: മും​​​ബൈ- 105.62, 96.95; തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 101.49, 96.03; കൊ​​​ച്ചി- 99.71, 94.26; കോ​​​ഴി​​​ക്കോ​​​ട്- 100.31, 94.95; ബം​​​ഗ​​​ളൂ​​​രു- 102.84, 94.72; ഹൈ​​​ദാ​​​ബാ​​​ദ്- 103.41, 97.40; ചെ​​​ന്നൈ- 100.53, 93.99; ഡ​​​ൽ​​​ഹി- 99.51, 89.96; കോ​​​ൽ​​​ക്ക​​​ത്ത- 99.45, 92.31; ഭോ​​​പ്പാ​​​ൽ- 107.80, 98.13.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് ഒ​​​ന്ന​​​ര മാ​​​സ​​​ത്തോ​​​ളം നി​​​ർ​​​ത്തി​​​വ​​​ച്ചശേ​​​ഷം മേ​​​യ് നാ​​​ലു മു​​​ത​​​ലാ​​​ണ് ഇ​​​ന്ധ​​​നവി​​​ല​​​ വീ​​​ണ്ടും കൂ​​​ട്ടി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​ക്കു ശേ​​​ഷം ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന് അ​​​ഞ്ചു ത​​​വ​​​ണ​​​യാ​​​യി 150.50 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.
ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ന്ദ്ര​​​ത്തി​​​ലെ എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ 300 ശ​​​ത​​​മാ​​​നം ഇ​​​ന്ധ​​​ന നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണു ചി​​​ല്ല​​​റ വി​​​ല തു​​​ട​​​ർ​​​ച്ച​​​യാ​​​യി കൂ​​​ട്ടു​​​ന്ന​​​ത്. 2020-21ൽ ​​​ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ 3.89 ല​​​ക്ഷം കോ​​​ടി രൂ​​​പ എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യാ​​​യി പി​​​രി​​​ച്ചെ​​​ടു​​​ത്തു. തൊ​​​ട്ടു മു​​​ൻ വ​​​ർ​​​ഷം ശേ​​​ഖ​​​രി​​​ച്ച 2.39 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ നി​​​ന്ന് 62 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേയിൽ പെ​​​ട്രോ​​​ളി​​​ന് 10 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 13 രൂ​​​പ​​​യു​​​മാ​​​ണ് ഒ​​​റ്റ​​​യ​​​ടി​​​ക്ക് കേന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി കൂ​​​ട്ടി​​​യ​​​ത്. ഇ​​​തി​​​നു ര​​​ണ്ടു മാ​​​സം മു​​​ന്പ് മൂ​​​ന്നു രൂ​​​പ വീ​​​തം എ​​​ക്സൈ​​​സ് തീ​​​രു​​​വ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 2014ൽ 9.48 ​​​രൂ​​​പ​​​യാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​നി​​​കു​​​തി. ഇ​​​പ്പോ​​​ഴി​​​ത് 32.90 രൂ​​​പ​​​യാ​​​ണ്. ഡീ​​​സ​​​ലി​​​ന് 3.56 രൂ​​​പ​​​യി​​​ൽനി​​​ന്ന് 31.50 രൂ​​​പ​​​യാ​​​യാ​​​ണു നികുതി കൂ​​​ട്ടി​​​യ​​​ത്.


ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.