കോതമംഗലം ചെറിയ പള്ളി; ഹർജി യാക്കോബായ സഭ പിൻവലിച്ചു
Tuesday, July 6, 2021 1:13 AM IST
ന്യൂഡൽഹി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജി യാക്കോബായ സഭ പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ജസ്റ്റീസുമാരായ നവീൻ സിൻഹ, ആർ. സുബാഷ് റെഡ്ഢി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
പള്ളി ഏറ്റെടുക്കണമെന്ന് കഴിഞ്ഞ മാർച്ചിലാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെ ചോദ്യംചെയ്തായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഇന്നലെ കേസ് പരിഗണനയ്ക്കെടുത്തപ്പോൾ അപ്പീൽ പിൻവലിക്കാൻ ഹർജിക്കാർ നിർദേശിച്ചതായി അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എ. രഘുനാഥ് കോടതിയെ അറിയിക്കുകയായിരുന്നു.