രാഹുലിന് കേന്ദ്രമന്ത്രിയുടെ പരിഹാസം
രാഹുലിന് കേന്ദ്രമന്ത്രിയുടെ പരിഹാസം
Wednesday, July 21, 2021 11:57 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ ഓ​​​ക്സി​​​ജ​​​ൻ ക്ഷാ​​​മം മൂ​​​ലം രാ​​​ജ്യ​​​ത്ത് ആ​​​രും മ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വാ​​​ദ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച രാ​​​ഹു​​​ലി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. രാ​​​ഹു​​​ലി​​​ന് അ​​​ന്നും ബു​​​ദ്ധി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല, ഇ​​​പ്പോ​​​ഴു​​​മി​​​ല്ല, ഇ​​​നി എ​​​ന്ന​​​ന്നേ​​​ക്കു​​​മാ​​​യി അ​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ഗി​​​രി​​​രാ​​​ജ് സിം​​​ഗ് പ​​​രി​​​ഹ​​​സി​​​ച്ചു.

ഇ​​​റ്റാ​​​ലി​​​യ​​​ൻ ഭാ​​​ഷ​​​യി​​​ൽ ട്വീ​​​റ്റ് ചെ​​​യ്താ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​ട്ടി​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന​​​ത്. കോ​​​ണ്‍ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ഇ​​തു ​പു​​​തു​​​ക്കി അ​​​യ​​​യ്ക്കാ​​​ൻ നി​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ടാം. അ​​​തു​​​വ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ള​​​വ് പ​​​റ​​​യു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം ഗി​​​രി​​​രാ​​​ജ് സിം​​​ഗ് പ​​​റ​​​ഞ്ഞു.


ഇ​​​വി​​​ടെ ഓ​​​ക്സി​​​ജ​​​ന്‍റെ അ​​​ഭാ​​​വം മാ​​​ത്ര​​​മ​​​ല്ല, അ​​​ന്നും ഇ​​​ന്നും സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും അ​​​വ​​​ബോ​​​ധ​​​ത്തി​​​ന്‍റെ​​​യും അ​​​ഭാ​​​വ​​​മു​​​ണ്ട് എ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചു​​​ള്ള രാ​​​ഹു​​​ലി​​​ന്‍റെ ട്വീ​​​റ്റ്. ഈ ​​​രാ​​​ജ​​​കു​​​മാ​​​ര​​​നെ​​​ക്കു​​​റി​​​ച്ച് ഞാ​​​ൻ പ​​​റ​​​യും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ത​​​ല​​​ച്ചോ​​​റി​​​ന്‍റെ അ​​​ഭാ​​​വ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു, അ​​​യാ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​തു ന​​​ഷ്ട​​​മാ​​​യി, അ​​​ത് എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി ന​​​ഷ്ട​​​പ്പെ​​​ടും-ഗി​​​രി​​​രാ​​​ജ് സിം​​​ഗ് ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.