കൊലക്കേസ്: ബിജെപി നേതാവായ മുൻ മന്ത്രിക്കു ജീവപര്യന്തം
Friday, July 23, 2021 12:40 AM IST
സുൽത്താൻപുർ(യുപി): 26 വർഷം മുന്പു നടന്ന കൊലക്കേസിൽ യുപിയിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായ ജംഗ് ബഹാദൂർ സിംഗിനു ജീവപര്യന്തം തടവ്. മറ്റു മൂന്നു പ്രതികളെയും കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും പ്രതികൾ ഒടുക്കണം.
സൂര്യപ്രകാശ് യാദവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. 1995 ജൂൺ 30നാണ് യാദവ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിലെത്തിച്ചത്. യുപി സ്റ്റേറ്റ് വെയർഹൗസിംഗ് കോർപറേഷൻ മുൻ ചെയർമാൻ ആണ് ജംഗ് ബഹാദൂർ സിംഗ്. ഇയാളുടെ മകൻ ദദ്ദൻ സിംഗ്, മരുമക്കളായ രമേഷ് സിംഗ്, സമർ ബഹാദൂർ സിംഗ്, ഹർഷ് ബഹാദൂർ സിംഗ് എന്നിവരും കേസിൽ പ്രതികളാണ്.