മധ്യപ്രദേശിൽ മഴ കനത്തു; ആറ് മരണം
മധ്യപ്രദേശിൽ മഴ കനത്തു; ആറ് മരണം
Monday, August 2, 2021 12:36 AM IST
റീവ/​​​​​സി​​​​​ൻ​​​​​ഗ്രൗ​​​​​ലി: മൂ​​​​ന്നു​​​​ ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പെ​​​​​യ്യു​​​​​ന്ന ​മ​​​​​ഴ​​​​​യി​​​​​ൽ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ റീവ, സി​​​​​ൻ​​​​​ക്രോ​​​​​ളി ജി​​​​​ല്ല​​​​​ക​​​​​ളി​​​​ൽ വ്യ​​​​​ത്യ​​​​​സ്ത അ​​പ​​ക​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ആ​​​​​റു പേ​​​​​ർ മ​​​​​രി​​​​​ച്ചു. ര​​​​​ണ്ടു വീ​​​​​ടു​​​​​ക​​​​​ൾ ന​​​​​ശി​​​​​ച്ചു. നാ​​​​​ലു​​​​​പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. റീ​​​​​വ​​​​​യി​​​​​ൽ മ​​​​​ണ്ണു​​​​​മേ​​​​​ഞ്ഞ വീ​​​​​ട് ചോ​​​​​ർ​​​​​ന്നൊ​​​​​ലി​​​​​ച്ചാ​​​​​ണ് വ​​​​​യോ​​​​​ധി​​​​​ക​​​​​യും ഏ​​​​​ഴും എ​​​​​ട്ടും വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​​ലു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​ത്. സി​​​​​ൻക്രോ​​​​​ളിയി​​​​​ൽ മ​​​​​ണ്ണു​​​​​മേ​​​​​ഞ്ഞ വീ​​​​​ടു ത​​​​​ക​​​​​ർ​​​​​ന്ന് പ​​​​​ത്തു​​​​​വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​യും മൂ​​​​​ന്നു​​​​​വ​​​​​യ​​​​​സു​​​​​ള്ള സ​​​​​ഹോ​​​​​ദ​​​​​രി​​​​​യും മ​​​​​രി​​​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​​ന്ന​​​​​ലെ വെ​​​​​ളു​​​​​പ്പി​​​​​ന് ഒ​​​​​രു​​​​​മ​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.