ഡാ​നി​ഷ് സി​ദ്ദി​ഖി​യു​ടെ മു​ഖ​ത്തും നെ​ഞ്ചി​ലും ട​യ​റി​ന്‍റെ പാ​ടു​ക​ൾ
ഡാ​നി​ഷ് സി​ദ്ദി​ഖി​യു​ടെ മു​ഖ​ത്തും  നെ​ഞ്ചി​ലും ട​യ​റി​ന്‍റെ പാ​ടു​ക​ൾ
Monday, August 2, 2021 12:36 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ താ​​ലി​​ബാ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ഫോ​​ട്ടോ ജേ​​ർ​​ണ​​ലി​​സ്റ്റ് ഡാ​​നി​​ഷ് സി​​ദ്ദി​​ഖി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ൽ ട​​യ​​റി​​ന്‍റെ പാ​​ടു​​ക​​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. സി​​ദ്ദി​​ഖി​​യു​​ടെ ത​​ല​​യി​​ലൂ​​ടെ വാ​​ഹ​​നം ക​​യ​​റ്റി​​യെ​​ന്നു മു​​ന്പു റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ജൂ​​ലൈ 16നാ​​യി​​രു​​ന്നു താ​​ല​​ബാ​​ൻ ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സി​​ദ്ദി​​ഖി(38) കൊ​​ല്ല​​പ്പെ​​ട്ട​​ത്.

സി​​ദ്ദി​​ഖി കൊ​​ല്ല​​പ്പെ​​ട്ട അ​​ന്നു വൈ​​കു​​ന്നേ​​രം മൃ​​ത​​ദേ​​ഹം റെ​​ഡ് ക്രോ​​സി​​നു കൈ​​മാ​​റി. തു​​ട​​ർ​​ന്നു മൃ​​ത​​ദേ​​ഹം കാ​​ണ്ഡ​​ഹാ​​റി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. മൃ​​ത​​ദേ​​ഹം വി​​കൃ​​ത​​മാ​​ക്കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്നു ര​​ണ്ട് ഇ​​ന്ത്യ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ര​​ണ്ട് അ​​ഫ്ഗാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രും അ​​റി​​യി​​ച്ചു. സി​​ദ്ദി​​ഖി​​യു​​ടെ ശ​​രീ​​ര​​ത്തി​​ൽ ഒ​​രു ഡ​​സ​​നി​​ല​​ധി​​കം വെ​​ടി​​യു​​ണ്ടയേ​​റ്റ മു​​റി​​വു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും മു​​ഖ​​ത്തും നെ​​ഞ്ചി​​ലും ട​​യ​​റി​​ന്‍റെ പാ​​ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ഇ​​ന്ത്യ​​ൻ അ​​ധി​​കൃ​​ത​​ർ എ​​ടു​​ത്ത ചി​​ത്ര​​ങ്ങ​​ളി​​ൽ വ്യ​​ക്ത​​മാ​​കു​​ന്ന​​താ​​യി ന്യൂ​​യോ​​ർ​​ക്ക് ടൈം​​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​​ഖം തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.