ഉൾനാടൻ ജലവാഹന ബിൽ പാസാക്കി
ഉൾനാടൻ  ജലവാഹന ബിൽ പാസാക്കി
Tuesday, August 3, 2021 1:17 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ൾ​നാ​ട​ൻ ജ​ല​വാ​ഹ​ന ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​യി. ക​ട​ത്തുതോ​ണി​ക​ൾ​ക്കു​ൾ​പ്പെ​ടെ റ​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ബി​ല്ലാ​ണി​ത്. ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

പു​തി​യ​ ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ 1917ലെ ​ഉ​ൾ​നാ​ട​ൻ ജ​ല​വാ​ഹ​ന നി​യ​മം ഇ​ല്ലാ​താ​കും. രാ​ജ്യ​ത്തെ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ബി​ല്ലും കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​നി​മു​ത​ൽ രാ​ജ്യ​ത്തെ​ങ്ങും ജ​ല​ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച് ഒ​രു നി​യ​മ​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഒ​രി​ട​ത്തെ രജി​സ്ട്രേ​ഷ​ൻ ഇ​ന്ത്യ മു​ഴു​വ​ൻ ബാ​ധ​ക​മാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.