കെടിഎ ചെയർമാൻ നിയമനത്തിന് അനുമതി ആയില്ല
Thursday, August 5, 2021 12:43 AM IST
ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(കെ എടി) ചെയർമാന്റെ നിയമനത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ വിദഗ്ധ അഭിപ്രായം ലഭിച്ചു എങ്കിലും കോംപീറ്റന്റ് അഥോറിറ്റിയുടെ അനുമതി ആയില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.