ഡൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ല
ഡൽഹിയിൽ കൊല്ലപ്പെട്ട  പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ല
Friday, August 6, 2021 12:19 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൂ​ജാ​രി​യും കൂ​ട്ടാ​ളി​ക​ളും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പെ​ണ്‍കു​ട്ടി​യു​ടെ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു വി​ദ​ഗ്ധ സം​ഘം. മൂ​ന്നം​ഗ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് യ​ഥാ​ർ​ഥ മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. പെ​ണ്‍കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ബ​ല​മാ​യി സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍കു​ട്ടി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ക​ന്‍റോ​ണ്‍മെ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തും മു​ൻ​പേ ത​ന്നെ പെ​ണ്‍കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​തി​ൽ പെ​ണ്‍കു​ട്ടി​ക​യു​ടെ കാ​ലു​ക​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ഭി​ച്ച​ത്.


പെ​ണ്‍കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് ഡി​സി​പി മോ​ണി​ക്ക ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈംബ്രാ​ഞ്ച് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പോ​ലീ​സ് നേ​ര​ത്തെ മു​ത​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും വി​ശാ​ല​വു​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യാ​ണ് കേ​സ് ക്രൈ​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​തെ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സ് വ​ക്താ​വ് ചി​ൻ​മ​യി ബി​സ്വാ​ൾ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.