പ്രതിപക്ഷം സെൽഫ് ഗോൾ അടിക്കുകയാണെന്ന് പ്രധാനമന്ത്രി
പ്രതിപക്ഷം സെൽഫ് ഗോൾ അടിക്കുകയാണെന്ന് പ്രധാനമന്ത്രി
Friday, August 6, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മെ​ങ്ങും ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്പോ​ൾ പ്ര​തി​പ​ക്ഷം സെ​ൽ​ഫ് ഗോ​ൾ അ​ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

പ്ര​തി​പ​ക്ഷം രാ​ഷ്‌ട്രീ​യ നേ​ട്ട​ങ്ങ​ൾ ല​ക്ഷ്യം വ​ച്ചു മാ​ത്രം സെ​ൽഫ് ഗോ​ളു​ക​ൾ അ​ടി​ക്കു​ക​യാ​ണ്. ഒ​രു വ​ശ​ത്ത് രാ​ജ്യം ന​മ്മു​ടെ യു​വ​ത്വം നേ​ടി​യ ഗോ​ളി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്നു. മ​റു​വ​ശ​ത്ത് ചി​ല ആ​ളു​ക​ൾ രാ​ഷ്‌ട്രീ​യ ല​ക്ഷ്യം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്നു. രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ള്ള ഒ​രു കാ​ര്യ​വും അ​വ​ർ ചെ​യ്യു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ലോ മാ​റ്റ​ത്തി​ലോ അ​ത്ത​ര​ക്കാ​ർ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.


പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന പ​ദ്ധ​തി​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ദി പ്ര​തി​പ​ക്ഷ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ഇ​ന്ത്യ മു​ന്നേ​റു​ക​യാ​ണ്. ഒ​രു പി​ന്തി​രി​പ്പ​ൻ ശ​ക്തി​ക്കും അ​തി​നു ത​ട​യി​ടാ​നാ​കി​ല്ല. സാ​ന്പ​ത്തി​ക രം​ഗ​ത്തും ഈ ​മു​ന്നേ​റ്റ​മു​ണ്ടെ​ന്നു മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.