ഭവാനിപുർ ഉപതെരഞ്ഞെടുപ്പ്: മമത പത്രിക സമർപ്പിച്ചു
Saturday, September 11, 2021 12:40 AM IST
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപുർ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു.
ബിജെപിയുടെ പ്രിയങ്ക തിബ്രേവാളും ഇടതുമുന്നണി സ്ഥാനാർഥി ശ്രിജിബ് ബിശ്വാസുമാണ് ഭബാനിപുരിൽ മമതയെ നേരിടുന്നത്. സെപ്റ്റംബർ 30നാണു തെരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിനു വോട്ടെണ്ണും.