മഥുരയിൽ മദ്യത്തിനും മാംസത്തിനും വിലക്ക്
Saturday, September 11, 2021 12:40 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ തീർഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്തു കിലോമീറ്റർ പരിധിയിൽ മദ്യത്തിനും മാംസ വില്പനയ്ക്കും വിലക്ക് ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. ഇത് സംബന്ധിച്ച് യുപി സർക്കാർ ഉത്തരവിറക്കി.
മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവർ പാൽ വിൽപനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷ്ണോത്സവം പരിപാടിയിൽ സംബന്ധിക്കുന്നതിനിടെയാണ് തീർഥാടന കേന്ദ്രത്തിന് സമീപം മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.