ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; മൂന്നു പേർക്കു പരിക്ക്
Saturday, September 11, 2021 12:40 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ടു സ്ത്രീകൾക്കും പരിക്കേറ്റു.
നഗരത്തിലെ ചനപോറയിലായിരുന്നു ആക്രമണം. ഗവൺമെന്റ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിനു സമീപം സുരക്ഷാ സേനയ്ക്കുനേരേ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു.