ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ തെരഞ്ഞെടുപ്പിൽ ഇടപെടാനാവില്ല: സുപ്രീംകോടതി
ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ തെരഞ്ഞെടുപ്പിൽ ഇടപെടാനാവില്ല: സുപ്രീംകോടതി
Wednesday, September 15, 2021 1:10 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ചു സു​പ്രീം​കോ​ട​തി. ആ​രാ​ധ​ന ന​ട​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​കാ​ര​ത്തി​നാ​യി വ​ടം​വ​ലി ന​ട​ക്കു​ക​യാ​ണെ​ന്നു ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സു​പ്രീം​കോ​ട​തി ബെ​ഞ്ച് വി​മ​ർ​ശി​ച്ചു.

രാ​ജ്യ​ത്തെ പ​ള്ളി​ക​ളും മോ​സ്കു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ​ല ആ​രാ​ധ​ന സ്ഥ​ല​ങ്ങ​ളി​ലും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​യു​ദ്ധ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പു​തി​യ പ​ര​മാ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ക്കബാ​യ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

അ​തോ​ടൊ​പ്പം യാ​ക്കോ​ബാ​യ സ​ഭ​യ്ക്കെ​തിരേ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ൽ​കി​യ കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി​യും സ​ഭാ കേ​സ് പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ​ർ​കാ​ട് പ​ള്ളി​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യു​മാ​ണ് കോ​ട​തി ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്.


ഓർത്തഡോക്സ് സ​ഭാ പ​ര​മാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഴ​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പോ​ൾ വ​ർ​ഗീ​സ്, ഇ.​പി ജോ​ണി, കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ​ൻ ചെ​റി​യ പ​ള്ളി​യി​ലെ കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

യാ​ക്കോ​ബായ സ​ഭ​യ്ക്കെ​തി​രേ ഓ​ർ​ത്തഡോ​ക്സ് വി​ഭാ​ഗം ന​ൽ​കി​യ കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി പ​ള്ളി​ത്തർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കോ​ട​തി അ​ല​ക്ഷ്യ​ക്കേ​സു​ക​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ എ​ട്ടാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

തെരഞ്ഞെ​ടു​പ്പ് സു​പ്രീം​കോ​ട​തി​യു​ടെ 2017ലെ ​പ​ള്ളി​ക്കേ​സ് വി​ധി​ക്ക് എ​തി​രാ​ണെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി നേ​രി​ടേ​ണ്ടിവ​രു​മെ​ന്നു താ​ക്കീ​തും ന​ൽ​കി. ഈ ​ഹ​ർ​ജി​യും എ​ട്ടാ​ഴ്ച​യ്ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കും. മ​ണ​ർ​കാ​ട് പ​ള്ളി​ക്കാ​ർ ന​ൽ​കി​യ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.