ഐഎസുമായി ബന്ധപ്പെട്ട 168 പേരെ അറസ്റ്റ് ചെയ്തെന്ന് എൻഐഎ
Saturday, September 18, 2021 12:14 AM IST
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 168 പേരെ ഇതുവരെ അറസ്റ്റ് ചെയ്തെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഭീകരാക്രമണം, ഗൂഢാലോചന, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട 37 കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിൽ 27 പേരെ വിചാരണ ചെയ്തു ശിക്ഷിച്ചു.
31 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഓൺലൈനിലൂടെയുള്ള തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഐഎസ്് നിരന്തരം ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ ലക്ഷ്യമിടുകയാണെന്നുംഎൻഐഎ വക്താവ് പറഞ്ഞു.