ഇന്ത്യ-സൗദി വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ച
Sunday, September 19, 2021 11:38 PM IST
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കു പുറമേ അഫ്ഗാൻ വിഷയവും കൂടിക്കാഴ്ചയിൽ ഉയർന്നുവന്നു.
കോവിഡിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തണമെന്ന് ജയശങ്കർ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. മൂന്നുദിന സന്ദർശനത്തിനായി ശനിയാഴ്ച വൈകുന്നേരമാണ് അൽ സൗദ് ഇന്ത്യയിലെത്തിയത്.