ഭീകരാക്രമണപദ്ധതി തകർത്തു, ഒരാൾകൂടി എടിഎസിന്റെ പിടിയിൽ
Sunday, September 19, 2021 11:38 PM IST
മുംബൈ: പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യതലസ്ഥാനത്ത് ആക്രമണ പരന്പരകൾക്കു പദ്ധതിയിട്ട ഒരാൾകൂടി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി. മുംബ്ര നഗരത്തിൽനിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരു പുറത്തുവിട്ടിട്ടില്ല.
ഡൽഹി പോലീസാണ് ആക്രമണപദ്ധതി തകർത്തത്. വെള്ളിയാഴ്ച മുംബൈ ജോഗേശ്വരിയിൽനിന്ന് പിടിയിലായ സക്കീർ ഹുസൈൻ ഷേഖിൽനിന്നാണ് ഇയാളെക്കുറിച്ച് എടിഎസിനു വിവരം ലഭിച്ചത്.
രാജ്യത്ത് ആക്രമണത്തിനു പദ്ധതിയിട്ട രണ്ടു ഭീകരർ ഉൾപ്പെടെ ആറുപേരെ ഡൽഹി പോലീസ് സ്പെഷൽ സെൽ പിടികൂടിയത്.