മോ​ദി​യു​ടെ പി​റ​ന്നാ​ൾ ക​ഴി​ഞ്ഞ​തോ​ടെ വാക്സിനേഷന്‍റെ വേഗം കുറഞ്ഞെന്ന് രാഹുൽ
മോ​ദി​യു​ടെ പി​റ​ന്നാ​ൾ  ക​ഴി​ഞ്ഞ​തോ​ടെ വാക്സിനേഷന്‍റെ  വേഗം കുറഞ്ഞെന്ന് രാഹുൽ
Sunday, September 19, 2021 11:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മോ​​​ദി​​​യു​​​ടെ പി​​​റ​​​ന്നാ​​​ൾ ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ വേ​​​ഗ​​​ം കു​​​റ​​​ഞ്ഞെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ​​നി​​​ന്നു ക​​​ഴി​​​ഞ്ഞ പ​​​ത്തു ദി​​​വ​​​സ​​​ത്തെ വാ​​​ക്സി​​​നേ​​​ഷ​​​ന​​​ൻ ക​​​ണ​​​ക്കു​​​ക​​​ൾ ട്വി​​​റ്റ​​​റി​​​ൽ പ​​​ങ്കു​​വ​​​ച്ച്കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

മോ​​​ദി​​​യു​​​ടെ ജ​​ന്മ​​ദി​​​ന​​​മാ​​​യ സെ​​​പ്റ്റം​​​ബ​​​ർ 17ന് ​​​ഇ​​​ന്ത്യ​​​യി​​​ൽ ര​​​ണ്ട​​​ര​​​ക്കോ​​​ടി​​​യി​​​ല​​​ധി​​​കം വാ​​​ക്സി​​​നു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​താ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.


വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ര​​​യ​​​ധി​​​കം വാ​​​ക്സി​​​നേ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ന്നു കാ​​​ണാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. ഈ ​​​വേ​​​ഗ​​​ത​​​യാ​​​ണ് ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.