വാക്സിൻ കയറ്റുമതി തുടരും...
വാക്സിൻ  കയറ്റുമതി തുടരും...
Tuesday, September 21, 2021 2:21 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ അ​തി​വ്യാ​പ​ന​ത്തി​നി​ടെ നി​ർ​ത്തി വ​ച്ച വാ​ക്സി​ൻ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ.

ക്വാ​ഡ് (ക്വാ​ഡ്രി​ലാ​റ്റ​റ​ൽ സെ​ക്യൂ​രി​റ്റി ഡ​യ​ലോ​ഗ്) രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ന്പാ​ണു തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള 94.4 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി.

മാ​ർ​ച്ചി​ൽ ക്വാ​ഡ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ന്ന വെ​ർ​ച്ച്വ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​യി​ൽനി​ന്നു വി​വി​ധ ദ​ക്ഷി​ണ പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 കോ​ടി​യി​ല​ധി​കം വാ​ക്സി​നു​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

മൂ​ന്നു മാ​സ​ങ്ങൾക്കുള്ളിൽ നൂ​റു കോ​ടി​ വാ​ക്സി​നു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കും. 81 കോ​ടി​ ആളുകൾ രാ​ജ്യ​ത്ത് ഇ​തി​നോ​ട​കം ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്​ക്കു​ള്ളി​ൽ പ​ത്തു കോ​ടി വാ​ക്സി​നാ​ണ് ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സന്പൂർണ വാ​ക്സി​നേ​ഷ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന. അ​ധി​കം വ​രു​ന്ന വാ​ക്സി​ൻ ഡോ​സു​ക​ളാ​കും ക​യ​റ്റി അ​യ​യ്ക്കു​ക.


കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ല​വി​ൽ വ​ന്ന കോ​വാ​ക്സ് ആ​ഗോ​ള പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​യാ​കും "വാ​ക്സി​ൻ മൈ​ത്രി' എ​ന്ന പേ​രി​ൽ പു​ന​രാ​രം​ഭി​ക്കുന്നത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കുപു​റ​മേ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നാ​യി ലോ​ക​മെ​ന്പാ​ടും തദ്ദേശ നി​ർ​മി​ത വാ​ക്സി​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തെ​യും ഗ​വേ​ഷ​ണ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ജ​നീ​വ​യി​ലെ ഗാ​വി എ​ന്ന കൂ​ട്ടാ​യ്മ​യും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

"വാ​ക്സി​ൻ മൈ​ത്രി' എ​ന്ന പേ​രി​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​യ​ൽരാ​ജ്യ​ങ്ങ​ൾ​ക്കാ​കും ആ​ദ്യ​പ​രി​ഗ​ണ​ന​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വാ​ക്സി​ൻ നി​ർ​മാ​ണം വ​രും മാ​സ​ങ്ങ​ളി​ൽ നാ​ലി​ര​ട്ടി​യാ​കും.

വാ​ക്സി​ൻ ക​യ​റ്റു​മ​തി നി​ർ​ത്തിവ​യ്ക്കു​ന്ന​തി​നു മു​ൻ​പാ​യി ഇ​ന്ത്യ​യി​ൽനി​ന്നും നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി ആ​റ​ര കോ​ടി​യി​ല​ധി​കം വാ​ക്സി​നു​ക​ൾ ക​യ​റ്റി അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.