ഭീകരബന്ധം; ആറു സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
Thursday, September 23, 2021 1:23 AM IST
ശ്രീനഗർ: കാഷ്മീരിൽ ഭീകരരുമായുള്ള ബന്ധത്തിന്റെ പേരിൽ ആറു സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഇതിൽ രണ്ടു പോലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടുന്നു. പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥർ ഭീകരരുടെ സഹായികളായി(ഓവർ ഗ്രൗണ്ട് വർക്കേഴ്സ്) പ്രവർത്തിക്കുകയായിരുന്നു.
പിരിച്ചുവിടപ്പെട്ട അബ്ദുൾ ഹമീദ് വാനി അധ്യാപകനായിരുന്നു. ഇപ്പോൾ പ്രവർത്തനമില്ലാത്ത അള്ളാ ടൈഗേഴ്സ് എന്ന ഭീകരസംഘടനയുടെ ജില്ലാ കമാൻഡറായിരുന്നു വാനി. സർവീസിൽനിന്നു പിരിച്ചുവിടപ്പെട്ട കോൺസ്റ്റബിൾ ഹുസൈൻ ബട്ടിനെ മുന്പ് തോക്കുകേസിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇയാൾ ജാമ്യത്തിലാണ്.