ആസാമിലെ കുടിയൊഴിപ്പിക്കൽ ന്യൂനപക്ഷ വേട്ടയെന്നു സിപിഎം
Saturday, September 25, 2021 1:08 AM IST
ന്യൂഡൽഹി: ആസാമിൽ കുടിയൊഴിപ്പിക്കലിനിടെ നടന്ന നരനായാട്ട് ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയാണെന്ന കുറ്റപ്പെടുത്തലുമായി സിപിഎം. ബിജെപിയുടെ വർഗീയ അജൻഡയുടെ ഭാഗമാണിതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ആസമിലെ പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് വൃന്ദ കാരാട്ട് പ്രതികരിച്ചു. സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.