പഞ്ചാബിൽ 15 മന്ത്രിമാർകൂടി
Sunday, September 26, 2021 9:40 PM IST
ചണ്ഡിഗഡ്: 15 മന്ത്രിമാരെ ഉൾപ്പെടുത്തി പഞ്ചാബിൽ ചരൺജിത് സിംഗ് ചന്നി മന്ത്രിസഭ വികസിപ്പിച്ചു.
ഇതിൽ ഏഴു പേർ പുതുമുഖങ്ങളാണ്. രൺദീപ് സിംഗ് നാഭ, രാജ്കുമാർ വെർക, സംഗത് സിംഗ് ഗിൽസിയാൻ, പർഗത് സിംഗ്, അമരീന്ദർ സിംഗ് രാജാ വാരിംഗ്, ഗുർകിരത് സിംഗ് കോട്ലി എന്നിവരാണു മന്ത്രിസഭയിലെ പുതുമുഖങ്ങൾ. 2018ൽ മന്ത്രിസ്ഥാനം രാജിവച്ച റാണാ ഗുർജിത് സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അമരീന്ദർ സർക്കാരിലുണ്ടായിരുന്ന ബ്രം മൊഹിന്ദ്ര, മൻപ്രീത് സിംഗ് ബാദൽ, തൃപ്ത് രജീന്ദർ സിംഗ് ബജ്വ, അരുണ ചൗധരി, സുഖ്ബിന്ദർ സിംഗ് സർക്കാരിയ, റാസിയ സുൽത്താന, വിജയ് ഇന്ദർ സിംഗ്ല, ഭരത് ഭൂഷൺ ആഷു എന്നിവർ മന്ത്രിസ്ഥാനം നിലനിർത്തി. ഇതോടെ മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ അംഗസംഖ്യ 18 ആയി. സുഖ്ജിന്ദർ സിംഗ് രൺധാവയും ഒ.പി. സോണിയും ഉപമുഖ്യമന്ത്രിമാരാണ്.