ആഭ്യന്തര വിമാനയാത്രാ നിയന്ത്രണങ്ങൾ നീക്കി
Wednesday, October 13, 2021 1:17 AM IST
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണു ഒക്ടോബർ 18നു പിൻവലിക്കുന്നത്.
എന്നാൽ, കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും വിമാനക്കന്പനികളും വിമാനത്താവള അധികൃതരും സ്വീകരിക്കണമെന്നു മന്ത്രാലയം നിർദേശിച്ചു. മൂന്നാഴ്ച മുന്പ് കോവിഡിനു മുന്പുള്ള ശേഷിയുടെ 85 ശതമാനവുമായി സർവീസ് നടത്താൻ വിമാനക്കന്പനികളെ അനുവദിച്ചിരുന്നു.