അയോധ്യക്കു പോകാൻ 5,000 രൂപ സഹായവുമായി ഗുജറാത്ത്
Sunday, October 17, 2021 12:51 AM IST
അഹമ്മദാബാദ്: അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലേക്കു തീർഥാടനം നടത്തുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് 5,000 രൂപ വീതം ധനസഹായം നല്കുമെന്ന് ഗുജറാത്ത് സർക്കാർ.
ആദിവാസി മേഖലകളിലെ ദസറാ ആഘോഷങ്ങൾക്കു ബിജെപി കൂടുതൽ പ്രാധാന്യം നല്കുമെന്നും ശബരിധാമിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം-തീർഥാടനവകുപ്പു മന്ത്രി പൂർണേശ് മോദി പറഞ്ഞു. ഗുജറാത്തിൽ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തവർഷം ഡിസംബറിൽ നടക്കും.
വിവിധ ആദിവാസിവിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശബരിധാമിൽ സർക്കാർ ദസറാ ആഘോഷം സംഘടിപ്പിക്കുന്നത്. ആദിവാസികൾ ഏറെയുള്ള കിഴക്കൻ പ്രദേശങ്ങൾ സംയോജിപ്പിച്ചുകൊണ്ട് ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.