ട്രെയിനിൽ സ്ഫോടനം; നാലു സിആർപിഎഫ് ജവാന്മാർക്കു പരിക്ക്
Sunday, October 17, 2021 12:51 AM IST
റായ്പുർ/ന്യൂഡൽഹി: വെടിക്കോപ്പുകളടങ്ങിയ സിആർപിഎഫ് ഫ്യൂസ് ബോക്സ് ട്രെയിനിലേക്ക് എടുത്തുവയ്ക്കുന്നതിനിടെ സ്ഫോടനത്തിൽ നാല് സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. റായ്പുർ സ്റ്റേഷനിൽ ഇന്നലെ വെളുപ്പിന് 6.30നായിരുന്നു അത്യാഹിതം.
റായ്പുരിൽനിന്ന് ജമ്മുവിലേക്ക് ജവാന്മാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. ഹെഡ്കോൺസ്റ്റബിൾ വികാസ് ലക്ഷ്മണിന്റെ കൈയിലിരുന്ന ബോക്സ് അബദ്ധത്തിൽ താഴെവീണു പൊട്ടിത്തെറിക്കുകയായിരുന്നു.