സിംഗു കൊലപാതകം: തെളിവുകൾ കണ്ടെത്തി പോലീസ്
Wednesday, October 20, 2021 12:09 AM IST
ന്യൂഡൽഹി: കർഷക സമരവേദിയായ ഡൽഹിയിലെ സിംഗു അതിർത്തിയിൽ കൊല്ലപെട്ട ദളിത് കർഷകൻ ലഖ്ബീർ സിംഗിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും മറ്റു തെളിവുകളും പോലീസ് കണ്ടെടുത്തു.
സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു എന്നാരോപിച്ചാണ് സായുധ സിഖ് വിഭാഗമായ നിഹാംഗുകൾ പഞ്ചാബിലെ തൻതരൻ ജില്ലയിൽനിന്നുള്ള ലഖ്ബീറിന്റെ കൈകാലുകൾ ഛേ ദിച്ച് കൊലപ്പെടുത്തിയത്.