സത്നയിൽ ക്രിസ്തുജ്യോതി സ്കൂളിനു നേരേ വിശ്വഹിന്ദു പരിഷത്, ബജ്‌രംഗ്ദൾ ഭീഷണി
സത്നയിൽ ക്രിസ്തുജ്യോതി സ്കൂളിനു നേരേ വിശ്വഹിന്ദു പരിഷത്,  ബജ്‌രംഗ്ദൾ ഭീഷണി
Tuesday, October 26, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ന​ഗ​ര​ത്തി​ലു​ള്ള ക്രി​സ്തു ജ്യോ​തി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നേ​രേ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്, ബ​ജ്‌​രം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. 15 ദി​വ​സ​ത്തി​ന​കം സ്കൂ​ൾ വ​ള​പ്പി​ൽ സ​ര​സ്വ​തി ദേ​വി​യു​ടെ വി​ഗ്ര​ഹം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

വി​ഗ്ര​ഹം സ്ഥാ​പി​ക്കാ​തി​രു​ന്നാ​ൽ സാ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ര​സ്വ​തീ ദേ​വി​യു​ടെ വി​ഗ്ര​ഹം ഇ​രു​ന്ന സ്ഥ​ല​ത്താ​ണ് സ്കൂ​ൾ നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ക്ഷോ​ഭ​ക്കാ​രു​ടെ വാ​ദം.


49 വ​ർ​ഷ​മായി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ ഇ​തി​നു മു​ൻ​പ് ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ്റു​പ​റ​ന്പി​ൽ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ആ​രെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രു അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. പ്ര​ക്ഷോ​ഭ​ക്കാ​ർ ഭീ​ഷ​ണി​യു​മാ​യി വീ​ണ്ടു​മെ​ത്തി​യാ​ൽ നി​യ​മ സ​ഹാ​യം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ​ത്ന സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ക്രി​സ്തുജ്യോ​തി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.