ഡൽഹിയിൽ ഡെങ്കി പരക്കുന്നു
Tuesday, October 26, 2021 12:46 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ഡെങ്കി പനിബാധിതരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ മാത്രമായി ഇതുവരെ 665 പുതിയ കേസുകളുണ്ടായി.
ഇതോടെ 2021ൽ ഡൽഹിയിൽ ആയിരത്തോളം ആളുകൾ ഡെങ്കിപ്പനി ബാധിതരായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ ഡെങ്കി പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത വേണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു.