തമിഴ്നാട്ടിൽ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട അമ്മയെയും കുഞ്ഞിനെയും അദ്ഭുതകരമായി രക്ഷപ്പെടുത്തി
തമിഴ്നാട്ടിൽ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട  അമ്മയെയും കുഞ്ഞിനെയും അദ്ഭുതകരമായി രക്ഷപ്പെടുത്തി
Wednesday, October 27, 2021 1:24 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​ക​പ്പെ​ട്ട അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ഭു​ത​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

സേ​ലം ജി​ല്ല​യി​ലെ അ​ത്തൂ​രി​ലെ ക​ല്ലാ​വ​രാ​യ​ൻ മ​ല​യ്ക്കു സ​മീ​പ​മു​ള്ള അ​നെ​യ്‌​വാ​രി മു​ട്ട​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണു സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.


വെ​ള്ള​പ്പാ​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് കു​ഞ്ഞി​നെ എ​ടു​ത്ത് അ​മ്മ ഒ​രു പാ​റ​യി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ വ​ടം ഉ​പ​യോ​ഗി​ച്ച് ആ​ദ്യം കു​ഞ്ഞി​നെ ര​ക്ഷി​ച്ചു. പി​ന്നീ​ട് അ​മ്മ​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.