നാവികസേനാ ഓഫീസർ ഉൾപ്പെ‌ടെ അഞ്ചുപേർ അറസ്റ്റിൽ
നാവികസേനാ ഓഫീസർ ഉൾപ്പെ‌ടെ അഞ്ചുപേർ  അറസ്റ്റിൽ
Wednesday, October 27, 2021 1:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ന്ത​​ർ​​വാ​​ഹി​​നി പ​​ദ്ധ​​തി​​യു​​ടെ വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്തി ന​​ല്കി​​യ കേ​​സി​​ൽ ക​​മാ​​ൻ​​ഡ​​ർ റാ​​ങ്കി​​ലു​​ള്ള നാ​​വി​​കസേ​​നാ ഓ​​ഫീ​​സ​​ർ അ​​ട​​ക്കം അ​​ഞ്ചു പേ​​രെ സി​​ബി‍ഐ അ​​റ​​സ്റ്റ് ചെ​​യ്തു. വി​​ര​​മി​​ച്ച ര​​ണ്ടു നാ​​വി​​ക​​സേ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​​രും അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.


കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഡ​​ൽ​​ഹി, മും​​ബൈ, ഹൈ​​ദ​​രാ​​ബാ​​ദ്, വി​​ശാ​​ഖ​​പ​​ട്ട​​ണം എ​​ന്നി​​വ​​യ​​ട​​ക്കം 19 സ്ഥ​​ല​​ങ്ങ​​ളി​​ൽ സി​​ബി‍ഐ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. അ​​റ​​സ്റ്റി​​ലാ​​യ ക​​മാ​​ൻ​​ഡ​​ർ മും​​ബൈ​​യി​​ലെ വെ​​സ്റ്റേ​​ൺ നേ​​വ​​ൽ ക​​മാ​​ൻ​​ഡി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.