ഗെഹ്ലോട്ടിന്റെ ഉപദേശകരായി ആറ് എംഎൽഎമാർ
Monday, November 22, 2021 1:03 AM IST
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഉപദേശകരായി ആറ് എംഎൽഎമാരെ നിയമിച്ചു. ഇതിൽ മൂന്നു പേർ സ്വതന്ത്രരാണ്. 15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകമാണ് നിയമനം. കോൺഗ്രസ് എംഎൽഎമാരായ ജിതേന്ദ്ര സിംഗ്, രാജ്കുമാർ ശർമ, ഡാനിഷ് അബ്രാർ എന്നിവരും സ്വതന്ത്ര എംഎൽഎമാരായ ബാബുലാൽ നഗർ, സന്യാം ലോധ, രാംകേഷ് മീണ എന്നിവരുമാണു മുഖ്യമന്ത്രിയുടെ ഉപദേശകർ.