കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്
Thursday, November 25, 2021 12:02 AM IST
ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലെ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗം ഇ​ന്ന്.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു വേ​ണ്ടി​യു​ള്ള നീ​ക്ക​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ലെ ഏ​കോ​പ​നം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗം നി​ല​പാ​ടെ​ടു​ക്കും.

സോ​ണി​യ​യു​ടെ വ​സ​തി​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി, രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ലോ​ക്സ​ഭ​യി​ലെ നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി, എ.​കെ. ആ​ന്‍റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ഞാ​യ​റാ​ഴ്ച​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും ച​ർ​ച്ച​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.