ഡെ​ൽ​റ്റ വ്യാ​പ​ന​ത്തി​നി​ടെ കോ​വാ​ക്സി​ന് ഫ​ല​പ്രാ​പ്തി 50 ശ​ത​മാ​നം മാ​ത്രം
ഡെ​ൽ​റ്റ വ്യാ​പ​ന​ത്തി​നി​ടെ കോ​വാ​ക്സി​ന് ഫ​ല​പ്രാ​പ്തി 50 ശ​ത​മാ​നം മാ​ത്രം
Thursday, November 25, 2021 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​ജ്യ​​ത്തു കൊ​​​റോ​​​ണ വൈ​​​റ​​​സ് ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ന്‍റെ തീ​​വ്ര​​വ്യാ​​പ​​ന കാ​​​ല​​​യ​​​ള​​​വി​​ൽ കോ​​​വാ​​​ക്സി​​​ന്‍റെ ഫ​​​ല​​​പ്രാ​​​പ്തി 50 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ ലാ​​​ൻ​​​സെ​​​റ്റി​​​ന്‍റെ പ​​​ഠ​​​നം.

ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച വാ​​​ക്സി​​​നാ​​​ണു കോ​​​വാ​​​ക്സി​​​ൻ. ഭാ​​ര​​ത് ബ​​യോ​​ടെ​​ക്കും ഐ​​സി​​എം​​ആ​​റും ചേ​​ർ​​ന്നു വി​​ക​​സി​​പ്പി​​ച്ച കോ​​വാ​​ക്സി​​ന് ഈ ​​മാ​​സം ആ​​ദ്യം ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അ​​നു​​മ​​തി ന​​ല്കി​​യി​​രു​​ന്നു.


ഡ​​ൽ​​ഹി എ​​​യിം​​​സി​​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ 2714 പേ​​​രി​​​ൽ ഏ​​പ്രി​​ൽ 15നും ​​മേ​​യ് 15നും ​​ഇ​​ട​​യി​​ൽ ന​​ട​​ത്തി​​യ പ​​​ഠ​​​ന​​​മാ​​​ണു ലാ​​​ൻ​​​സെ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.