കോൽക്കത്ത കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബർ 19ന്
Friday, November 26, 2021 12:50 AM IST
കോ​​ൽ​​ക്ക​​ത്ത: കോ​​ൽ​​ക്ക​​ത്ത മു​​നി​​സി​​പ്പി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ (​​കെ​​എം​​സി) തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡി​​സം​​ബ​​ർ 19നു ​​ന​​ട​​ക്കും. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി ക​​ക്ഷി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​നു കോ​​ൽ​​ക്ക​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വേ​​ദി​​യൊ​​രു​​ങ്ങും.

144 വാ​​ർ​​ഡു​​ക​​ളാ​​ണു കോ​​ൽ​​ക്ക​​ത്ത ന​​ഗ​​ര​​സ​​ഭ​​യി​​ലു​​ള്ള​​ത്. വോ​​ട്ട​​ർ​​മാ​​ർ 40.48 ല​​ക്ഷം. ന​​ഗ​​ര​​സ​​ഭ​​യു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന 16 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളും വി​​ജ​​യി​​ച്ച​​ത് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സാ​​ണ്. ഇ​​ട​​തു മു​​ന്ന​​ണി​​ക്കും കോ​​ൺ​​ഗ്ര​​സി​​നും ന​​ഗ​​ര​​ത്തി​​ൽ സ്വാ​​ധീ​​ന​​മേ​​ഖ​​ല​​ക​​ളു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.