മാവോയിസ്റ്റുകൾക്ക് ആയുധം: ബിഎസ്എഫ് ജവാൻ ഉൾപ്പെടെ അറസ്റ്റിൽ
Friday, November 26, 2021 12:50 AM IST
റാഞ്ചി: നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്കിയിരുന്ന അഞ്ചംഗ സംഘത്തെ ജാർഖണ്ഡ് എടിഎസ് പിടികൂടി.
ഇവരിൽ ഒരു ബിഎസ്എഫ് ഹവിൽദാറും റിട്ടയേഡ് ബിഎസ്എഫ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ഈ മാസം ആദ്യം സിആർപിഎഫ് ജവാനുൾപ്പെടെ നാലു പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയുധങ്ങളും വെടിക്കോപ്പുകളും കച്ചവടം ചെയ്തിരുന്ന സംഘമാണ് പിടിയിലായത്. എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ആയുധക്കടത്ത് സംഘം വിവിധ സംഘടനകൾക്ക് വിതരണം ചെയ്തിരുന്നത്.