സിക്ക് വിരുദ്ധ പരാമർശം: കങ്കണ ഹാജരാകണം
Friday, November 26, 2021 1:12 AM IST
ന്യൂഡൽഹി: സിക്ക് വിഭാഗത്തിനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നടി കങ്കണ റാവത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് ഡൽഹി നിയമസഭാസമിതി നോട്ടീസ് നൽകി.
ഡിസംബർ ആറിന് ഉച്ചയ്ക്കു 12ന് രാഘവ് ചദ്ദ അധ്യക്ഷനായ സമിതി മുന്പാകെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 20ന് കങ്കണയുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അധിക്ഷേപ പരാമർശങ്ങൾക്കെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിക്ക് വിഭാഗത്തെ കങ്കണ ഖാലിസ്ഥാനി ഭീകരർ എന്നു വിശേഷിപ്പിച്ചു എന്നാണ് പരാതി.