കെഎഎസ് ഇരട്ടസംവരണം: വാദം മാറ്റി
കെഎഎസ് ഇരട്ടസംവരണം: വാദം മാറ്റി
Friday, November 26, 2021 1:12 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ലെ ഇ​ര​ട്ട സം​വ​ര​ണം ചോ​ദ്യം ചെ​യ്ത ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി മാ​റ്റി. ജ​നു​വ​രി 19ന് ​പ​രി​ഗ​ണി​ക്കാ​മെ​ന്നു ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഇ​ര​ട്ട സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ന്നോ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി സം​ഘ​ട​ന അ​ട​ക്കം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി​ക്കു മു​ന്നി​ലു​ള്ള​ത്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ​യ​ല്ല, പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട്.


സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സർ‌​വീ​സി​ലും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി നേരത്തെ ശ​രി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.