കർശന ജാഗ്രത വേണം: പ്രധാനമന്ത്രി
കർശന ജാഗ്രത വേണം:  പ്രധാനമന്ത്രി
Sunday, November 28, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ണി​ന്‍റെ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം പു​ന​ഃപ​രി​ശോ​ധി​ക്ക​ണം.

ഒ​മി​ക്രോ​ണ്‍ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക് തു​ട​ങ്ങി​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും, സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

വി​ദേ​ശ​ത്തുനി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്ക​ണം. കേ​ന്ദ്ര​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ്ര​ത്യേ​കി​ച്ചും, പു​തി​യ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച ഹൈറി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​രെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.


കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണം.
ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തു​ന്ന മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഡി​സം​ബ​ർ 15 മു​ത​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.