ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വകഭേദം
Monday, November 29, 2021 1:30 AM IST
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഡെൽറ്റ വകഭേദമാണെന്നു കണ്ടെത്തി.നവംബർ 11, 20 തീയതികളിലാണ് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
നവംബർ ഒന്നിനും 26നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽനിന്നു വന്നത്. ഇവരിൽ രണ്ടു പേരാണു പോസിറ്റീവായത്. ഇവരെ ക്വാറന്റൈനിലാക്കി.
ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവരുടെ പരിശോധന കർശനമാക്കി. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തുന്നവർക്ക് ആർടി-പിസിആറും നിർബന്ധമാക്കി.