പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജനയുടെ കാലാവധി നീട്ടി
Tuesday, November 30, 2021 12:34 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജനയുടെ കാലാവധി അടുത്ത മാർച്ചുവരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 80 കോടിയിൽ അധികം വരുന്ന കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകുന്നതിനായി തുടങ്ങിയ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന നവംബർ അവസാനത്തോടെ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരുന്നു.
കോവിഡ് രോഗ വ്യാപനത്തിന്റെയും തുടർന്നുണ്ടായ ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് 80 കോടിയിലധികം ആളുകൾക്ക് മാസത്തിൽ അഞ്ചു കിലോ ഗോതന്പ് അല്ലെങ്കിൽ അരിയോടൊപ്പം ഒരു കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകും.