ദുരഭിമാനക്കൊല: സഹോദരനും അമ്മയും ചേർന്ന് ഗർഭിണിയെ തലയറത്തുകൊന്നു
Tuesday, December 7, 2021 12:47 AM IST
ഔറാംഗാബാദ്: മഹാരാഷ്ട്രയിൽ കൗമാരക്കാരനും അമ്മയും ചേർന്ന് ഇരുപത്തിയൊന്നുകാരിയായ സഹോദരിയെ ദുരഭിമാന കൊലയ്ക്കിരയാക്കി.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതിനാണു ഗർഭിണിയുടെ തലയറുത്ത് സഹോദരൻ പകപോക്കിയത്. അറുത്ത തലയ്ക്കൊപ്പം കൗമാരക്കാരനും അമ്മയും സെൽഫിയെടുത്തു. വൈജാപുർ താലൂക്കിലെ ലാഡ്ഗാവ് ഗ്രാമത്തിൽ ഞായറാഴ്ച ദാരുണ സംഭവം അരങ്ങേറിയത്.
കീർത്തി(21) അവിനാഷ് തോറെ എന്നയാളെ ജൂൺ 21നാണു വിവാഹം കഴിച്ചത്. തുടർന്ന് അവർ ഗയാഗാവ് ഗ്രാമത്തിൽ താമസമാക്കി. ഇത് കീർത്തിയുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചു.
കൗമാരക്കാരനായ സഹോദരനും അമ്മയും കഴിഞ്ഞ ദിവസം കീർത്തിയുടെ വീട്ടിലെത്തി. ചായ തയാറാക്കുന്നതിനിടെ സഹോദരനും അമ്മയും ചേർന്ന് കീർത്തിയുടെ തലയറത്തു. തുടർന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.